പ​​​ത്ത​​​നം​​​തി​​​ട്ട: ലേ ​​​ല​​​ഡാ​​​ക്കി​​​ൽ 56 വ​​​ര്‍ഷം മു​​​മ്പ് വി​​​മാ​​​ന ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ സൈ​​​നി​​​ക​​​രി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​യാ​​​യ ഒ​​​രു സൈ​​​നി​​​ക​​​ൻ കൂ​​​ടി. കാ​​​ട്ടൂ​​​ര്‍ വ​​​യ​​​ല​​​ത്ത​​​ല ഈ​​​ട്ടി​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ലാ​​​യി​​​ൽ ഇ.​​​എം. തോ​​​മ​​​സി​​​നെ​​​യാ​​​ണ് ഇ​​​തേ ദു​​​ര​​​ന്ത​​​ത്തി​​​ല്‍ കാ​​​ണാ​​​താ​​​യ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ന്ന് പ്രാ​​​യം 21.

ഇ​​​ല​​​ന്തൂ​​​ര്‍ ഓ​​​ടാ​​​ലി​​​ല്‍ തോ​​​മ​​​സ് ചെ​​​റി​​​യാ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വി​​​മാ​​​നം ത​​​ക​​​ര്‍ന്നു​​​വീ​​​ണ ലേ ​​​ല​​​ഡാ​​​ക്കി​​​ല്‍നി​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന വാ​​​ര്‍ത്ത ഇ.​​​എം. ​തോ​​​മ​​​സി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ക്കും പ്ര​​​തീ​​​ക്ഷ​​​യേ​​​കു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് തോ​​​മ​​​സ് ചെ​​​റി​​​യാ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന സ​​​ന്ദേ​​​ശം സൈ​​​നി​​​ക കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ക്ക് ല​​​ഭി​​​ച്ച​​​ത്. തോ​​​മ​​​സ് ചെ​​​റി​​​യാ​​​ന്‍റെ അ​​​ക​​​ന്ന ബ​​​ന്ധു കൂ​​​ടി​​​യാ​​​ണ് ഇ.​​​എം.​ തോ​​​മ​​​സ്.

ഈ​​​ട്ടി​​നി​​​ൽ​​​ക്കു​​​ന്ന​​​കാ​​​ലാ​​​യി​​​ൽ ഇ.​​​ടി.​ മാ​​​ത്യു​​​വി​​​ന്‍റെ​​​യും സാ​​​റാ​​​മ്മ​​യു​​ടെ​​യും മൂ​​​ത്ത മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ന്‍ ബാ​​​ബു മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക്ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ വ​​​യ​​​ല​​​ത്ത​​​ല​​​യി​​​ലെ വീ​​​ട്ടി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. സ​​​ഹോ​​​ദ​​​രി മോ​​​ളി വ​​​ര്‍ഗീ​​​സ് അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ്. തോ​​​മ​​​സി​​​ന്‍റെ മ​​​ര​​​ണത്തെത്തുട​​​ര്‍ന്ന് സ​​​ഹോ​​​ദ​​​ര​​​ന്‍ ബാ​​​ബു​​വി​​​ന് സ​​​ര്‍ക്കാ​​​ര്‍ വ​​​നം​​​വ​​​കു​​​പ്പി​​​ല്‍ ജോ​​​ലി ന​​​ല്‍കി​​​യി​​​രു​​​ന്നു.


മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് സൈ​​​ന്യ​​​ത്തി​​​ല്‍നി​​​ന്ന് പെ​​​ന്‍ഷ​​​നും ല​​​ഭി​​​ച്ചി​​​രു​​​ന്നു. ബാ​​​ബു​​വും മാ​​​താ​​​പി​​​താ​​​ക്ക​​​ളും മ​​​രി​​​ച്ചു. 20 വ​​​ര്‍ഷം മു​​​മ്പ് കാ​​​ണാ​​​താ​​​യ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്ന​​​താ​​​യി സൈ​​​നി​​​ക കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന് വീ​​​ട്ടി​​​ല്‍ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ന്ന് ബാ​​​ബു മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ന്‍ വി​​​പി​​​ന്‍ പ​​​റ​​​ഞ്ഞു.

ഇ​​​തേ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​യാ​​​യ കെ.​​​കെ. രാ​​​ജ​​​പ്പ​​​ൻ എ​​​ന്ന​​​യാ​​​ളെ​​​ക്കു​​​റി​​​ച്ചും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ഇ​​​തേ​​​വ​​​രെ വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.