പുഷ്പാർച്ചനയ്ക്കിടെ ഗവർണറുടെ ഷാളിനു തീപിടിച്ചു
Wednesday, October 2, 2024 4:10 AM IST
പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിൽ ശതാബ്ദി ആഘോഷസമാപനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ഷാളിനു തീപിടിച്ചു.
ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് മുന്നിലുണ്ടായിരുന്ന നിലവിളക്കിൽനിന്നു തീപടർന്നത്. ഉടൻ സമീപത്തുണ്ടായിരുന്ന ആളുകളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു തീയണച്ചു. ഇന്നലെ രാവിലെ 10.45 നായിരുന്നു സംഭവം.
ഗാന്ധിച്ചിത്രത്തിൽ പുഷ്പാർച്ചന നടത്താനായി കുനിഞ്ഞുനിന്നപ്പോഴാണ് ഷാളിലേക്കു തീപടർന്നത്. തീ ശ്രദ്ധയിൽപെടാതിരുന്ന ഗവർണർ തുടർന്നും പ്രാർഥനാചടങ്ങിൽ മുഴുകിയെങ്കിലും അടുത്തുണ്ടായിരുന്നവർ കഴുത്തിൽനിന്നു ഷാൾ എടുത്തുമാറ്റി തീയണയ്ക്കുകയായിരുന്നു.