ഗാന്ധിസ്മൃതി സംഗമങ്ങൾ നടത്തി
Thursday, October 3, 2024 12:23 AM IST
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം കോണ്‍ഗ്രസ് വിപുലമായി ആഘോഷിച്ചു. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു, വൈസ് പ്രസിഡന്റ് എൻ.ശക്തൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ജി. സുബോധൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു. യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.