പാ​​​ല​​​ക്കാ​​​ട്: മ​​​ല​​​പ്പു​​​റം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ക്കു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ.

ആ​​​രാ​​​ണു സ്വ​​​ർ​​​ണം ക​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന പ​​​ണം എ​​​ങ്ങോ​​​ട്ടാ​​​ണു പോ​​​കു​​​ന്ന​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു വ്യ​​​ക്ത​​​മാ​​​യി അ​​​റി​​​യാം. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യു​​​ട​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ പ​​​റ​​​ഞ്ഞു.

മ​​​ല​​​പ്പു​​​റം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തും രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ന​​​ട​​​ക്കു​​​ന്നു എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടാ​​​ക​​​ണം.


അ​​​ങ്ങ​​​നെ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ പി​​​ന്നെ എ​​​ന്തു​​​കൊ​​​ണ്ട് അ​​​വ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ന്നി​​​ല്ല?. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ വ​​​ഴി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​നു വ്യ​​​ക്ത​​​മാ​​​യി ധാ​​​ര​​​ണ​​​യു​​​ണ്ട്. ഇ​​​തി​​​നെ​​​തി​​​രേ എ​​​ന്തു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു എ​​​ന്നു​​​കൂ​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.