ഹജ്ജിന് പോകുന്നവരുടെ പാസ്പോര്‍ട്ട് കാലാവധി: വിശദീകരണം തേടി
Thursday, October 3, 2024 5:55 AM IST
കൊച്ചി: അടുത്ത വര്‍ഷം ഹജ്ജിനു പോകുന്നവരുടെ പാസ്പോര്‍ട്ട് കാലാവധി നിര്‍ണയത്തിലെ അപാകത സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും വിശദീകരണം തേടി.
2025 സെപ്റ്റംബര്‍ 23 മുതല്‍ 2026 ജനുവരി 15 വരെ സാധുതയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്കു മാത്രം 2025ലെ ഹജ്ജിന് പോകാന്‍ അനുമതി നല്കുന്ന വിധം ക്രമീകരിച്ചിരിക്കുന്ന ഹജ്ജ് കമ്മിറ്റി നടപടി ചോദ്യം ചെയ്തു എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി വി.കെ. സുബൈര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.