ക്രൈസ്റ്റ് കോളജ് മാനേജ്മെന്റ് ഫെസ്റ്റ്: കാലിക്കട്ട് വാഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ജേതാക്കള്‍
Thursday, October 3, 2024 12:23 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച വിഹാന് 2024 നാഷണല്‍ മാനേജ്മെന്റ് ഫെസ്റ്റില്‍ കാലിക്കട്ട് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് 25 പോയിന്റോടെ ഓവറോൾ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടു മത്സരയിനങ്ങളില്‍ ഒന്നാംസ്ഥാനവും ഒരിനത്തില്‍ രണ്ടാംസ്ഥാനവും ജേതാക്കൾ സ്വന്തമാക്കി.
രണ്ടു ദിവസങ്ങളിലായി അഞ്ചു വേദികളില്‍ നടത്തിയ ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്മെന്റ് ടീം, വെല്‍ത്ത് മാനേജര്‍, എച്ച്ആര്‍ ഗെയിം, മാര്‍ക്കറ്റിംഗ് ഗെയിം, ബിസിനസ് പ്ലാന്‍, ഐപിഎല്‍ ഓക്ഷന് എന്നീ മത്സരങ്ങളില്‍ 30 സ്ഥാപനങ്ങളില്‍നിന്നായി 450 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി ബിജോയ് ജെയാര്സണ് ബെസ്റ്റ് മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കു പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, സാമൂഹ്യപ്രവര്‍ത്തകന്‍ വിപിന്‍ പാറമേക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നു ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു.