തിരുവോണം ബംപര്‍ വില്പന 57 ലക്ഷത്തിലേക്ക്
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ടുലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബംപര്‍ ടിക്കറ്റ് വില്പന 57 ലക്ഷത്തിലേക്ക്.
ഇന്നലെ വൈകുന്നേരം നാലു വരെയുള്ള കണക്കനുസരിച്ച് നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു,
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയില് മുന്നില്‍ നില്‍ക്കുന്നത്. 10,55,980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.