കളമശേരി എല്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
Wednesday, October 2, 2024 1:51 AM IST
കൊച്ചി: കളമശേരി ലിറ്റില്‍ ഫ്ളവര്‍ (എല്‍എഫ്) എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിന്‍സിപ്പലുമായ റവ. ഡോ. ഡൊമിനിക്ക് ഫിഗരെദൊ, അസോ. ഡയറക്ടര്‍ ഫാ. ജിനോ ജോര്‍ജ് കടുങ്ങാംപറമ്പില്‍, ചിന്ത മാത്യു, മുന്‍ ഡയറക്ടര്‍ ഫാ. ജോബി അശീതുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രചനയും സംഗീതവും നിര്‍വഹിച്ച ജൂബിലി ഗാനം ലിറ്റില്‍ ഫ്ലവര്‍ ഗായകസംഘം ആലപിച്ചു.