മാമിയുടെ തിരോധാനം: അന്‍വറിന്റെ ഇടപെടല്‍ അന്വേഷണത്തിനു സഹായിച്ചെന്നു മകള്‍
Thursday, October 3, 2024 5:55 AM IST
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പി.വി. അന്‍വര്‍ എംഎല്‍എയുടെ ഇടപെടല്‍ സഹായിച്ചുവെന്നു കുടുംബം. തിരോധാനം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളിയ സാഹചര്യത്തിലാണു മകള്‍ അദീപയുടെ പ്രതികരണം.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിലവില്‍ തൃപ്തിയാണുള്ളതെന്ന് അവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഫലപ്രദമല്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നു മകള്‍ പറഞ്ഞു. വിഷയത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളത്തു നടന്ന പൊതുയോഗത്തില്‍ അന്‍വര്‍ പ്രസംഗിച്ചിരുന്നു. മാമിയെ കാണാതായിട്ട് ഒരു വര്‍ഷം പിന്നിട്ടു.
പോലീസ് അന്വേഷണത്തില്‍ ഇതുവരെ യാതൊരു പരോഗതിയും ഉണ്ടായിട്ടില്ല. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ആളാണ് മാമി.