സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം;​ ഇത്തവണത്തേത് നി​ല​വി​ലെ മാ​ന്വ​ൽ പ്ര​കാ​ര​മു​ള്ള അ​വ​സാ​നമേ​ള
Friday, October 18, 2024 3:39 AM IST
വ​ട​ക്ക​ഞ്ചേ​രി: നി​ല​വി​ലെ മാ​ന്വ​ൽ പ്ര​കാ​ര​മു​ള്ള അ​വ​സാ​ന​ത്തെ ശാ​സ്ത്രോ​ത്സ​വ​മാ​കും വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന ശാ​സ്ത്ര​മേ​ള​ക​ൾ. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ പു​തി​യ മാ​ന്വ​ൽ പ്ര​കാ​ര​മാ​കും ശാ​സ്ത്രോ​ത്സ​വം ന​ട​ക്കു​ക.

നി​ല​വി​ലു​ള്ള ചി​ല ഇ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചും പു​തി​യ​വ കൂ​ട്ടി​ച്ചേ​ർ​ത്തു​മാ​കും മാ​ന്വ​ൽ പ​രി​ഷ്കര​ണം. ഈ ​വ​ർ​ഷം മു​ത​ൽ ത​ന്നെ ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ ശാ​സ്ത്ര​മേ​ള​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും വ​ലി​യ എ​തി​ർ​പ്പു​ക​ളെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം കൂ​ടി നി​ല​വി​ലെ മാ​ന്വ​ൽ മാ​ന​ദ​ണ്ഡ​മാ​യി മേ​ള​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾത​ലമേ​ള​ക​ൾ തു​ട​ങ്ങി​യ​തി​നി​ടെ പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​ന്ന​ത് അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​മെ​ല്ലാം വ​ലി​യ എ​തി​ർ​പ്പി​ന് ഇ​ട​യാ​ക്കി. പ​ല ഇ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ന​ട​ത്തി​യി​രു​ന്ന പ​രി​ശീ​ല​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക്കി. ഇ​ത്ത​രം ആ​ശ​ങ്ക​ക​ളി​ലാ​ണ് ശാ​സ്ത്ര​മേ​ള​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​നി കൂ​ടു​ത​ൽ പ​ഠ​ന​ശേ​ഷ​മാ​കും പു​തി​യ ഇ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തും നി​ല​വി​ലു​ള്ള ഇ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തും.