ഒരേസമയത്ത് രണ്ടു പരീക്ഷകൾ നടത്തരുതെന്നു നിവേദനം
1461561
Wednesday, October 16, 2024 6:47 AM IST
ചിറ്റൂർ: ഒരേസമയത്ത് രണ്ടുപരീക്ഷകൾ നടത്തുന്നതു ക്രമീകരിക്കണമെന്നു ആവശ്യപ്പെട്ടു നിവേദനം നൽകി. ജില്ലയിൽ 26ന് ഉച്ചയ്ക്കു ഒന്നരമുതൽ 3.30 മണിവരെ കേരള ബാങ്ക് ഓഫീസ് അറ്റൻഡർ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയും, 1.40 മുതൽ 3.30 മണിവരെ പത്താംക്ലാസുകാർക്കുള്ള തത്തുല്യപരീക്ഷയും നടക്കുന്നുണ്ട്.
ഒരേ ദിവസം ഒരേസമയത്ത് രണ്ടുപരീക്ഷയും ഒന്നിച്ചുനടക്കുന്നതിനാൽ പരീക്ഷ എഴുതുന്നവർക്കു ഏതെങ്കിലും ഒരുപരീക്ഷ ഒഴിവാക്കേണ്ട അവസ്ഥയാനുള്ളത്.
തത്തുല്യപരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റുവാൻ അടിയന്തര നടപടി സ്വീകരണിക്കണ മെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം.ശിവൻകുട്ടിക്ക് ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ. ശെൽവൻ നിവേദനം നൽകിയത്.