രാഷ്ട്രീയകക്ഷികളുടെ ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങൾ ഉടൻ നീക്കാൻ നിർദേശം
1461574
Wednesday, October 16, 2024 6:47 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോമ്പൗണ്ട്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ വച്ചിട്ടുള്ള എല്ലാ രാഷ്ട്രീയകക്ഷികളുടെയും ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങള്‍, മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും ഭരണ നേട്ടങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇത് ജില്ല മൊത്തം ബാധകമാണ്. എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും അവരുടെ കീഴിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ പരിധിയില്‍ പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കംചെയ്തു എന്ന സര്‍ട്ടിഫിക്കറ്റ് ഇന്ന് ഉച്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.