നെ​ന്മാ​റയിലും വി​ള​നാ​ശം, വിലയിരുത്തി അധികൃതർ
Friday, October 18, 2024 3:39 AM IST
നെ​ന്മാ​റ: ക​ന​ത്ത മ​ഴ​യി​ൽ കൊ​യ്തെ​ടു​ക്കാ​റാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വി​ള​ക​ൾ അ​ഴു​കി​ന​ശി​ച്ചു. നെ​ന്മാ​റ, വ​ല്ല​ങ്ങി, നെ​ല്ലി​പ്പാ​ടം, കൂ​ട്ട​ക്ക​ട​വ്, ചേ​രും​ങ്കാ​ട് എ​ന്നീ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ടം കൂ​ടു​ത​ലു​ണ്ടാ​യ​ത്.

ക​ർ​ഷ​ക​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ന്മാ​റ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി. ​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക​രും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.


കൃ​ഷി​നാ​ശം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മേ​ല​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കു​മെ​ന്ന് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ള​ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കു കാ​ലാ​വ​സ്ഥാ അ​ധി​ഷ്ഠി​ത ഇ​ൻ​ഷ്വ​റ​ൻ​സ് പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.