യുവക്ഷേത്ര കോളജിൽ സൈ​ക്കോ​ള​ജി എ​ക്സി​ബി​ഷ​ൻ
Friday, October 18, 2024 3:39 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ പി​ജി സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദ്വി​ദി​ന സൈ​ക്കോ​ള​ജി എ​ക്സി​ബി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി റ​വ.​ഡോ. ജി​മ്മി അ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ക്കോ​ള​ജി​യു​ടെ ഫോ​റ​ൻ​സി​ക്, നി​ർ​മി​ത​ബു​ദ്ധി, റോ​ബോ​ട്ടി​ക്സ്, വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ൾ, വ്യ​ക്തി​ത്വ- മ​നഃ​ശാ​സ്ത്ര ടെ​സ്റ്റു​ക​ൾ എ​ന്നി​വ മേ​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.