റോ​ഡി​ലെ ഗ​ർ​ത്തം: വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ടഭീ​ഷ​ണി​യി​ൽ
Thursday, October 17, 2024 2:00 AM IST
വ​ണ്ടി​ത്താ​വ​ളം: സ്കൂ​ൾ ഗ്രൗ​ണ്ട് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന വ​ൻ​ഗ​ർ​ത്തം ഇ​രു​ച​ക്ര​വാ​ഹ​ന-​കാ​ൽ​ന​ട​യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​ക്കി. ഗ​ർ​ത്തംകാ​ര​ണം ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ ഒ​രു​വ​ശം​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ഗ​താ​ഗ​തത​ട​സ​വും ഉ​ണ്ടാ​വു​ന്നു​ണ്ട്.

രാ​ത്രി​ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റെ ദു​രി​തം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കുനേർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​മീ​പ​വാ​സി​ക​ൾ ഇ​ട​യ്ക്കി​ടെ ഗ​ർ​ത്ത​ത്തി​ൽ മ​ണ്ണി​ടാ​റു​ണ്ടെ​ങ്കി​ലും മ​ഴ പെ​യ്താ​ലു​ട​ൻ ഇ​ത് ഒ​ലി​ച്ചുപോ​വു​ക​യും വീ​ണ്ടും ഗ​ർ​ത്ത​മു​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.