വൈ​റ്റ് കെ​യി​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2024 2:00 AM IST
ഒറ്റപ്പാ​ലം:​ കോ​ട്ട​പ്പു​റം ഹെ​ല​ന്‍ കെ​ല്ല​ര്‍ സ്മാ​ര​ക അ​ന്ധ​വി​ദ്യാ​ല​യം അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് കെ​യി​ന്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ റാ​ലി കെ.​പ്രേം​കു​മാ​ർ എംഎ​ൽഎ ​ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. കാ​ഴ്ച​യി​ല്ലാ​ത്ത​വ​രുടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ഞ്ചാ​രസ​ഹാ​യി​യാ​യ വൈ​റ്റ് കെ​യി​നി​ന്‍റെ ഉ​പ​യോ​ഗം കൂ​ടു​തല്‍ പ്രോ​ത്സാഹി​പ്പി​ക്കാ​നും വൈ​റ്റ് കെ​യി​ന്‍ കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നു പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കാ​നു​മാ​ണ് സ്കൂ​ള്‍ വൈ​റ്റ് കെ​യി​ന്‍ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.


ഹെ​ല​ന്‍ കെ​ല്ല​ര്‍ സ്കൂ​ളി​ല്‍ നി​ന്ന് ക​രി​മ്പു​ഴ ഹ​യ​ര്‍ സെ​ക്ക​ന്‍ഡറി സ്കൂ​ള്‍വ​രെ ഹെ​ല​ന്‍ കെ​ല്ല​ര്‍

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ പ്പം ക​ണ്ണു​ക​ള്‍ കെ​ട്ടി വൈ​റ്റ് കെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ഞ്ച​രി​ച്ച​തു പു​തു​മ​യു​ള്ള അ​നു​ഭ​വ​മാ​യി. ക​രി​മ്പു​ഴ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന​യോ​ഗ​വും എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.