ന​ല്ലേ​പ്പി​ള്ളി ടൗ​ണി​ൽ പൈ​പ്പുപൊ​ട്ടി: കു​ടി​വെ​ള്ളം പാഴാകുന്നു
Thursday, October 17, 2024 2:00 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി ടൗ​ണി​ൽ പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തു തു​ട​ർ​സം​ഭ​മാ​വു​ന്ന​തി​ൽ സ​മീ​പ​വാ​സി​ക​ളു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും പ്ര​തി​ഷേ​ധം ശ​ക്തം. ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​നു മു​ന്നി​ലു​ള്ള റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് പൈ​പ്പു​പൊ​ട്ടി​യി​രി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്കം​മൂ​ലം ദ്ര​വി​ച്ച പൈ​പ്പു​ക​ൾ ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ടു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ റോ​ഡി​ൽ തെ​ന്ന​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ വെ​ള്ളം സ​മീ​പ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ​ഴി​യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും ദേ​ഹ​ത്തും​തെ​റി​ച്ച് അ​ല​ങ്കോ​ല​പ്പെ​ടു​ന്നു​മു​ണ്ട്.


പൈ​പ്പു​പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.