പൂ​ഞ്ചോ​ല​യി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു
Friday, October 18, 2024 3:39 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ പൂ​ഞ്ചോ​ല റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ലു​ള്ള ക​രി​ങ്ക​ൽഭി​ത്തി പൂ​ഞ്ചോ​ല പ​ള്ളി​യു​ടെ കോ​മ്പൗ​ണ്ടി​ലേ​ക്ക് ത​ക​ർ​ന്നു വീ​ണ​ത്. ഈ ​സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് 20 അ​ടി​യോ​ളം നീ​ള​വും ഉ​ണ്ട്. ഈ ​സ​മ​യ​ത്തു റോ​ഡി​ലും പ​ള്ളിവ​ള​പ്പി​ലും ആ​ളില്ലാ​തി​രു​ന്ന​തി​നാ​ൽ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. കാ​ഞ്ഞി​ര​ത്തു നി​ന്ന് പൂ​ഞ്ചോ​ല​യി​ലേ​ക്കു​ള്ള പൊ​തു​മരാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണത്തി​ലു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ണ്ണി​ള​കി സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളും ത​ക​ർന്നു ​വീ​ഴു​മെ​ന്ന ആ​ശ​ങ്ക ഉ​ണ്ട്. സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്ന​ത് റോ​ഡി​ലൂ​ടെ ഉ​ള്ള വാ​ഹ​നഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.