വീണ്ടും തുറക്കാനായി നഗരവനം അടച്ചു
1461564
Wednesday, October 16, 2024 6:47 AM IST
ഷൊർണൂർ: ഷൊർണൂർ നഗരവനം വിനോദസഞ്ചാരകേന്ദ്രം അടച്ചു. ശുചീകരണവും ഓൺലൈൻ ടിക്കറ്റ് നൽകാനുള്ള സംവിധാനവും ഒരുക്കുന്നതിനായാണു അടച്ചത്. ശുചീകരണവും ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഒരുക്കാതെ പദ്ധതിയാരംഭിച്ചതു നേരത്തെ പരാതിക്കിടയാക്കിയിരുന്നു. അഞ്ചുഘട്ടങ്ങളിലായി വിപുലമായ പദ്ധതികളാണു നഗരവനം പദ്ധതിയോടുചേർന്നു നടപ്പാക്കുന്നത്.
കുളപ്പുള്ളി- ഗുരുവായൂർ പാതയിൽ ചുവന്നഗേറ്റിൽ വനംവകുപ്പിന്റെ ഓഫീസിനോടുചേർന്നാണ് നഗരവനംപദ്ധതി ആരംഭിച്ചത്. അടുത്തഘട്ടത്തിൽ സംസ്ഥാന വനംവകുപ്പിന്റെ ഫണ്ട് ഉൾപ്പെടുത്തി തുടർപ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യം. സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാകും പദ്ധതി പൂർത്തിയാക്കുക. ശുചീകരണവും ഓൺലൈൻ ടിക്കറ്റ് സംവിധാനവസംവിധാനവും ഏർപ്പെടുത്തി അടുത്ത മാസം നഗരവനം തുറക്കുമെന്ന് വനംവകുപ്പ് റേഞ്ച് ഓഫീസർ കെ.പി. ജിനീഷ് കുമാർ പറഞ്ഞു.