മഹിളാസാഹസ് ഏകദിന ക്യാമ്പ്
1461563
Wednesday, October 16, 2024 6:47 AM IST
അഗളി: അട്ടപ്പാടി ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹിളാസാഹസ് ഏകദിന ക്യാമ്പ് നടത്തി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ വി. പ്രീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ ഭാരത് ജോഡോ സഹയാത്രിക സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ഫാത്തിമ ക്ലാസെടുത്തു.
കെപിപിസിസി അംഗം പി.സി. ബേബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ, ഡിസിസി അംഗം എം.ആർ. സത്യൻ, നേതാക്കളായ എൻ.കെ. രഘുത്തമൻ, ഷിബു സിറിയക്, കെ.ടി. ബെന്നി, ജോബി കുരിക്കാട്ടിൽ, പി.വി. സന്തോഷ് കുമാർ, സിജി ജോസഫ്, മേരി ബാബു, ജിൻസി ഷാബു, ആർ. രംഗസ്വാമി എന്നിവർ പ്രസംഗിച്ചു.