ന​ല്ലേ​പ്പി​ള്ളി​യി​ൽ ഹോ​ട്ട​ലിൽനിന്ന് പ​ഴകിയ ഭ​ക്ഷ​ണം പി​ടികൂടി
Thursday, October 17, 2024 2:00 AM IST
ന​ല്ലേ​പ്പി​ള്ളി: ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ ഹെ​ൽ​ത്തി കേ​ര​ള ശു​ചി​ത്വ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ടു​ത്ത മാ​ട്ടു​മ​ന്ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ന് പി​ഴ​യീ​ടാ​ക്കി. അ​ടു​ക്ക​ള​യി​ലെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​വും കാ​ര​ണ​മാ​യ​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​മ്പി​ളി​ചു​ങ്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ബേ​ക്ക​റി​യ്ക്കും പി​ഴ​ചു​മ​ത്തി​യി​ട്ടു​ണ്ട്.​ മ​റ്റു നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.


തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം തു​ട​ർ​ന്നാ​ൽ കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ജി. ഗോ​പ​കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ. ​റി​ജി​ൻ, എ​സ്. മ​നീ​ഷ, എം​എ​ൽ​എ​സ്പി മാ​രാ​യ ശ്രീ​ജ, കീ​ർ​ത്തി ദാ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.