രാ​യി​ര​ന​ല്ലൂ​ർ മ​ല​ക​യ​റു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വ​യോ​ധി​ക മ​രി​ച്ചു
Thursday, October 17, 2024 11:32 PM IST
പാ​ല​ക്കാ​ട്: രാ​യി​ര​ന​ല്ലൂ​ർ മ​ല​ക​യ​റു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വ​യോ​ധി​ക മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട്ടോ​പ്പാ​ടം ക​ണ്ട​മം​ഗ​ലം പു​റ്റാ​നി​ക്കാ​ട് ചേ​രി​യി​ൽ കു​ഞ്ഞ​മ്മ(64)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ മ​ല​ക​യ​റാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. മ​ല​ക​യ​റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു. ഉ​ട​ന്‍ പോ​ലീ​സും ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും ചേ​ര്‍​ന്ന് കൊ​പ്പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.