കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്രോത്സവം നെന്മാറയിൽ തുടങ്ങി
1461559
Wednesday, October 16, 2024 6:47 AM IST
നെന്മാറ: കൊല്ലങ്കോട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി.
പ്രിൻസിപ്പൽ എസ്. ജ്യോതി സ്വാഗതം പറഞ്ഞു. എഇഒ ഡി. സൗന്ദര്യ ശാസ്ത്രോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ആർ. ചന്ദ്രൻ, സി. പ്രകാശൻ, പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, കെ.ജി. അനിൽകുമാർ, സെയ്ദ് ഇബ്രാഹിം ഉണ്ണികൃഷ്ണപിള്ള, എം. ഉദയൻ, സുരേഷ് അനന്തരാമൻ എന്നിവർ പ്രസംഗിച്ചു. ബാബുരാജ് നന്ദി പറഞ്ഞു. ഇന്നലെ ഐടി, ഗണിതം മേള നടന്നു. ഇന്ന് പ്രവൃത്തിപരിചയം, നാളെ ശാസ്ത്രം, സാമൂഹികശാസ്ത്രം മേളകളാണ് നടക്കുക. 70 വിദ്യാലയങ്ങളിൽ നന്നായി രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.