മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രമേളയ്ക്കു തുടക്കം
1461558
Wednesday, October 16, 2024 6:47 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്കു തുടക്കമായി. തെങ്കര ഗവ. ഹയർ സെക്കൻഡറിയിലും അരയംകോട് യൂണിറ്റി എയുപി സ്കൂളിലുമായി രണ്ടുദിവസങ്ങളിലാണു മേള നടക്കുന്നത്.
തെങ്കര ഹയർ സെക്കൻഡറി സ്കൂളിൽ മേളയുടെ ഉദ്ഘാടനം തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്ത് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാർ അധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം രാമസുകുമാരൻ, മണ്ണാർക്കാട് എഇഒ അബൂബക്കർ, സ്കൂൾ പ്രധാനാധ്യാപിക നിർമ്മല, എൻ. ഉനൈസ് എന്നിവർ പ്രസംഗിച്ചു.
ഉപജില്ലയിലെ എൽപി , യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ നിന്നായി ആയിരത്തിലധികം ശാസ്ത്രപ്രതിഭകളാണ് മേളയിൽ മാറ്റുരക്കുന്നത്.