ഒ​ന്നാം​വി​ള കൊ​യ്ത്തി​നു വി​ല്ല​നാ​യി മ​ഴ
Thursday, October 17, 2024 2:00 AM IST
നെ​ന്മാ​റ: രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യ മ​ഴ ഒ​ന്നാം​വി​ള കൊ​യ്ത്തി​നു ത​ട​സ​മാ​കു​ന്നു. മ​ഴ​യൊ​ഴി​ഞ്ഞ ചു​രു​ങ്ങി​യ ഇ​ട​വേ​ള​ക​ളി​ലാ​ണു മേ​ഖ​ല​യി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്തു ന​ട​ക്കു​ന്ന​ത്.

പ​ല​ർ​ക്കും കൊ​യ്തെ​ടു​ത്ത നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കാ​നും സൂ​ക്ഷി​ക്കാ​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. നെ​ല്ലു​സം​ഭ​ര​ണ​വും സ​ജീ​വ​മാ​കാ​ത്ത​തു കൊ​യ്ത്തു ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്കും സൂ​ക്ഷി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.


കൊ​യ്തെ​ടു​ക്കാ​ൻ ശേ​ഷി​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി​യും മ​ഴ​യി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ണ് നെ​ല്ലു​മു​ള​ച്ചു പോ​വു​ക​യും ചീ​ഞ്ഞു​പോ​വു​ക​യും ചെ​യ്യു​ന്ന​താ​യി വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.

മ​ഴ​യി​ൽ ചാ​ഞ്ഞു​വീ​ണ ചെ​ടി​ക​ൾ കൊ​യ്ത്തു യ​ന്ത്ര​ത്തി​നു കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു ഉ​ത്പാ​ദ​ന​ന​ഷ്ട​ത്തി​നും വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.