ന്യൂറോളജി വിദഗ്ധൻ ഡോ. പ്രദീപിന് അനുമോദനം
1461560
Wednesday, October 16, 2024 6:47 AM IST
പാലക്കാട്: പ്രമുഖ ന്യൂറോളജി വിദഗ്ധൻ ഡോ. എം. പ്രദീപിനെ അനുമോദിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ന്യൂറോളജി ഡോക്ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും ആദ്യമായി മികവിന്റെ പ്രഭാഷണം നടത്തിയതിനാണ് ആദരവ് ഒരുക്കിയത്. മുഖ്യാതിഥി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഡോ. പ്രദീപിനെ പൊന്നാട അണിയിച്ചു.
ഐഎംഎ പ്രസിഡന്റ് ഡോ. സത്യജിത്ത്, റിട്ട. ഡിവൈഎസ്പി മുഹമ്മദ് കാസിം, എം.എ. പ്ലൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ, അഡ്മിനിസ്ട്രേറ്റർ ഡോ. വിജി മുകുന്ദൻ, അശ്വതി രാജ് തുടങ്ങിയവർ പ്രസംഗിച്ചു.