ദേ​ശീ​യ​പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്: പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി
Thursday, October 17, 2024 2:00 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യു​ന്ന​തി​നാ​യി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും ഹൈ​വേ​പോ​ലീ​സും ന​ട​പ​ടി തു​ട​ങ്ങി.

ദേ​ശീ​യ​പാ​ത​യി​ലെ ഇ​ട​തു​ട്രാ​ക്കി​ൽ വ​രി​വ​രി​യാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തു അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​യ​ങ്ക​ര​യി​ൽ ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു യാ​ത്ര​ക്കാ​ര​നാ​യ തേ​ങ്കു​റു​ശി സ്വ​ദേ​ശി മ​രി​ച്ചി​രു​ന്നു. ഇ​ട​തു ട്രാ​ക്കു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​രു​ന്ന​തി​നാ​ണു അ​ന്ന് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.


അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കു താ​ക്കീ​ത് ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തു തു​ട​ർ​ന്നാ​ൽ പി​ഴ​ചു​മ​ത്തു​ന്ന ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.