ദേവാലയങ്ങളിൽ തിരുനാള്‍
1549339
Saturday, May 10, 2025 1:07 AM IST
പടിഞ്ഞാറെ ചാലക്കുടി
നിത്യസഹായമാത ദേവാലയം
തിരുനാളിന് രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടി ഉയർത്തി. ഇന്ന് വൈകിട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ കാർമികത്വം വഹിക്കും. നാളെ രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ആന്റോ പാണാടൻ മുഖ്യകാർമികത്വംവഹിക്കും. ഫാ. വിൻസെന്റ് കുണ്ടുകുളം സന്ദേശം നൽകും. 3.30ന് സമൂഹബലി. ഇടവകയിലെ വൈദികർ കാർമികത്വംവഹിക്കും. തുടർന്ന് പ്രദക്ഷിണം. 6.45ന് പ്രദക്ഷിണം സമാപിക്കും. തുടർന്ന് ഗാനമേള.
എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം
വിശുദ്ധ സെബസ്ത്യാനോസിന്റെ ഊട്ടുതിരുനാള് നാളെ ആഘോഷിക്കും. ദേവാലയത്തില്‍ നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പുകര്‍മം കല്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.15ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് വികാരി ഫാ. ജോണ്സണ് മാനാടന്‍ മുഖ്യകാര്‍മികനാകും. തിരുനാള്‍ദിനമായ നാളെ രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. ഡയസ് ആന്റണി വലിയമരത്തിങ്കല്‍ സന്ദേശംനല്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്സണ് മാനാടന്‍, കൈക്കാരന്മാരായ യു.കെ. തോമസ്, എ.വി. ജെയ്സന്, തിരുനാള്‍ കണ്‍വീനര്‍ ബിജു വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
പുല്ലൂര്‍ അങ്ങാടി കപ്പേള
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂര്‍ അങ്ങാടി കപ്പേളയില്‍ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുലമാതാവിന്റെയും സംയുക്തതിരുനാളിന് വികാരി റവ.ഡോ. ജോയ് വട്ടോലി സിഎംഐ കൊടിയേറ്റി. തിരുനാള്‍ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് തിരുസ്വരൂപപ്രതിഷ്ഠ. 5.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ മുഖ്യകാര്‍മികത്വംവഹിക്കും. ദിവ്യബലിക്കുശേഷം ആശീര്‍വദിച്ച നേര്‍ച്ചപ്പായസം വിതരണം ഉണ്ടായിരിക്കും.