തൃ​ശൂ​ർ: ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് 99.48 ശ​ത​മാ​നം വി​ജ​യം. 5253 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ്. തൃ​ശൂ​ർ ഉ​പ​ജി​ല്ല - 1683, ഇ​രി​ങ്ങാ​ല​ക്കു​ട- 2042, ചാ​വ​ക്കാ​ട്- 1528 എ​ന്നി​ങ്ങ​നെ​യാ​ണു ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ. മൂ​ന്ന് ഉ​പ​ജി​ല്ല​ക​ളി​ലും ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ര​ട്ടി​യി​ലേ​റെ പെ​ണ്‍​കു​ട്ടി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി.

ജി​ല്ല​യി​ൽ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 35963 വി​ദ്യാ​ർ​ഥി​ക​ളി​ൽ 18235 ആ​ണ്‍​കു​ട്ടി​ക​ളും 17541 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 35776 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ല​യി​ൽ ആ​കെ 10842 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 5489 ആ​ണ്‍​കു​ട്ടി​ക​ളും 5341 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 10830 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 99.89 ആ​ണു വി​ജ​യ​ശ​ത​മാ​നം. ചാ​വ​ക്കാ​ട് 15290 പേ​രി​ൽ 7821 ആ​ണ്‍​കു​ട്ടി​ക​ളും 7329 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 15150 (99.64 ശ​ത​മാ​നം) പേ​രും, തൃ​ശൂ​ർ ഉ​പ​ജി​ല്ല​യി​ൽ 98321 പേ​രി​ൽ 4925 ആ​ണ്‍​കു​ട്ടി​ക​ളും 4871 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 9796 (99.64 ശ​ത​മാ​നം) പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി.

കേ​ര​ള ക​ലാ​മ​ണ്ഡ​ലം ആ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 66 വി​ദ്യാ​ർ​ഥി​ക​ളി​ൽ മു​ഴു​വ​ൻ പേ​രും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​ത​നേ​ടി.