അന്നമനട പുളിക്കക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
1549285
Friday, May 9, 2025 10:42 PM IST
അന്നമനട: ചാലക്കുടി പുഴയുടെ ഭാഗമായ അന്നമനട പുളിക്കകടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ പുഴയോട് ചേർന്ന പുൽതകിടിയിൽ തട്ടിനിൽക്കുന്ന നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ചാലക്കുടി, മാള അഗ്നി രക്ഷാസേനയെത്തി മൃതദേഹം കരക്കെത്തിച്ചു. തിരിച്ചറിയാനാവാത്ത വിധമാണ് മുഖം. 35 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മഞ്ഞയിൽ വെള്ള വരകളുള്ള ഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് ധരിച്ചിരിക്കുന്നത്.
ഏകദേശം 162 സെൻറീമീറ്റർ ഉയരമുണ്ട്. രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ലാ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.