കലാഭവൻ മണി സ്മാരകനിർമാണം ആരംഭിക്കുന്നു
1549338
Saturday, May 10, 2025 1:07 AM IST
ചാലക്കുടി: നീണ്ടവർഷത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ കലാഭവൻ മണി സ്മാരക നിർമാണം ആരംഭിക്കുന്നു.
നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം 27ന് നടത്തുന്നതിന് നടപടികൾ ആരംഭിച്ചു. സംഘാടകസമിതി രൂപികരണയോഗം 15ന് മൂന്നിന് നഗരസഭ ജുബിലിഹാളിൽ നടത്തും. 2017ൽ ഭരണാനുമതി ലഭിച്ചിട്ടും നാലുവർഷത്തോളം പുരോഗതിയില്ലാതിരുന്ന പ്രവൃത്തിയുടെ അടങ്കൽ തുക മൂന്നുകോടി രൂപയായി വർധിപ്പിച്ച് ഭരണാനുമതിലഭിച്ചത് 2021ലാണ്. നിലവിൽ ലഭ്യമായ സ്ഥലത്തിനുപുറമേ വിദ്യാഭ്യാസവകുപ്പിന്റെ ഉടമസ്ഥതിയിലുള്ള 15 സെന്റ് സ്ഥലംകൂടി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
പ്രവർത്തിയുടെ പദ്ധതിരേഖ തയാറാക്കി നടപ്പിലാക്കുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ ചുമതപ്പെടുത്തിയിട്ടും തുടർ നടപടികൾ ഉണ്ടായില്ല. ഇതിനെതുടർന്ന് നിരവധി പ്രതിഷേധസമരങ്ങൾ നടന്നു.