സി.കെ. ചന്ദ്രപ്പൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
1535921
Monday, March 24, 2025 1:19 AM IST
തൃപ്രയാർ: മണപ്പുറം വയോജനക്ഷേമസമിതിയുടെ സി.കെ ചന്ദ്രപ്പൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രതിനിധിക്കുള്ള പുരസ്കാരത്തിന് സി.സി. മുകുന്ദൻ എംഎൽഎ, ജീവകാരുണ്യപ്രവർത്തന മികവിന് മണപ്പുറം ഗ്രൂപ്പ് എംഡി വി.പി. നന്ദകുമാർ എന്നിവർ അർഹരായി.
15,000 രൂപയും പ്രശസ്തിപത്രവും, മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറിയിലെ ശലഭ ജ്യോതിഷ്, കൊടുങ്ങല്ലൂർ ബോയ്സ് സ്ക്കൂളിലെ കെ.ജി. പ്രിയ(അധ്യാപനം), ഹെൽത്ത് സൂപ്രര്വൈസർ ടി.പി. ഹനീഷ്കുമാർ(ആരോഗ്യം), സംവിധായകൻ സിദ്ധിക്ക് ഷമീർ(കലാ-സാംസ്കാരികം), പി.എസ്. റാസിക് അബ്ദുമുഹമ്മദ്(വ്യവസായം), ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ദിവ്യ അബീഷ്(സാമൂഹികസേവനം) എന്നിവരും പുരസ്കാരത്തിന് അർഹരായി.
ഏപ്രിൽ ഏഴിന് രാവിലെ 11ന് തൃപ്രയാർ പ്രിയദർശിനിഹാളിൽ ചേരുന്ന വയോജനക്ഷേമസമിതി പതിമൂന്നാമത് വാർഷിക യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ. രാധാക്യഷ്ണൻ എംപി ഉൾപ്പെടെയുള്ളനർ പങ്കെടുക്കും. ലാൽ കച്ചില്ലം, പി.എസ്.പി. നസീർ, അശോകൻ കാളക്കൊടുവത്ത്, രാധാകൃഷ്ണൻ ആത്മൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.