"ഇന്നസെന്റ്് പുരസ്കാരം' സലിംകുമാറിനു സമ്മാനിച്ചു
1537008
Thursday, March 27, 2025 6:52 AM IST
ഇരിങ്ങാലക്കുട: കലാലോകത്തിനു നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമാമേഖലയിലെ സജീവസാന്നിധ്യവും ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാറിന് സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് ഇന്നസെന്റ്് പുരസ്കാരം നല്കി ആദരിച്ചു. ലെജൻഡ് സ് ഓഫ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച ചടങ്ങില്‍ തോമസ് ഉണ്ണിയാടന് പുരസ്കാരം സമ്മാനിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്നാടയ ണിയിച്ചു. സ്മൃതിസംഗമം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് ഡിസിട്രിക്ട് കോ-ഒാര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ. ജോജി എന്നിവരെ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അനുസ്മരണപ്രഭാഷണം നടത്തി. സലിംകുമാര്‍, ഇടവേള ബാബു, കലാഭവന്‍ ജോഷി, ഇന്നസെന്റ്് സോണറ്റ്, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്. വിജയ, ജോണ്സന് കോലങ്കണ്ണി, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ. ജോജി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഫെനി എബിന് വെളളാനിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലയ്ക്കല്‍ സ്വാഗതവും ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ്് ലിയോ താണിശേരിക്കാരന് നന്ദിയും പറഞ്ഞു.