കുടിവെള്ളസമിതി സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം: പ്രതി പിടിയിൽ
1536999
Thursday, March 27, 2025 6:52 AM IST
വടക്കാഞ്ചേരി: കല്ലംപാറയിൽ കുടിവെള്ള പദ്ധതിക്കായി കുഴൽക്കിണർ നിർമിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ കുടിവെള്ള സമിതി സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. തെക്കുംകര കല്ലംപാറ അടങ്ങളത്ത് കഴിഞ്ഞദിവസമാണ് വെട്ട് നടന്നത്. സംഭവത്തിൽ പ്രതിയായ അടങ്ങളം സ്വദേശി ഏലിയാസിനെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ അടങ്ങളം കുടിവെള്ള പദ്ധതിക്കായി കുഴൽക്കിണർ നിർമിക്കുന്നതിനിടെ കിണറിൽ നിന്നും ഒഴുകിവന്ന വെള്ളം സമീപവാസിയായ ഏലിയാസിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോയതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു.
പ്രകോപിതനായ ഏലിയാസ് വീട്ടിൽ നിന്ന് വെട്ടുകത്തിയുമായി വന്ന് കുടിവെള്ള സമിതി സെക്രട്ടറിയായ മോഹനനെആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷംപ്രതിയായ ഏലിയാസ് ഒളിവിലായിരുന്നു.