നഴ്സിംഗ് രംഗത്ത് എഐ സാധ്യത: ജൂബിലിയിൽ ശില്പശാല
1536518
Wednesday, March 26, 2025 1:56 AM IST
തൃശൂർ: ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ അധ്യാപകരുടെയും ബിരുദാനന്തബിരുദ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കേരളത്തിലെ നഴ്സിംഗ് അധ്യാപകർക്കും രജിസ്റ്റേഡ് നഴ്സുമാർക്കും ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുമായുള്ള ശില്പശാല ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ സ്വാഗതം പറഞ്ഞു. സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സണ്‍ ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.
ട്രാൻസ്ഫോർമിംഗ് നഴ്സിംഗ് ത്രൂ ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വിഷയത്തിലായിരുന്നു ശില്പശാല. ജ്യോതി എൻജിനീയറിംഗ് കോളജിലെ പ്രഫ. ഡോ. ടി. ജെറിൻ, ശ്രീ ആദിശങ്കര കോളജിലെ അസിസ്റ്റന്റ് പ്രഫസർ ജ്യോത്സന, മൂലമറ്റം സെന്റ് ജോസഫ് കോളജിലെ ഡാറ്റാ സയൻസ് വിഭാഗം മേധാവി സിസ്റ്റർ ഡോ. ജിൻസി ജോസ് എസ്എംസി, ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ട്രീസ ആന്റോ എന്നിവർ ക്ലാസുകൾ നയിച്ചു.