കോടശേരി പഞ്ചായത്തിൽ ലൈഫ് മിഷനിലെ 100 ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു
1537005
Thursday, March 27, 2025 6:52 AM IST
കോടശേരി: കോടശേരി ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ ഭവനപദ്ധതിയിലെ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ പൂർത്തീകരിച്ച 100 ഭവനങ്ങളുടെ താക്കോൽസമർപ്പണവും ഗുണഭോക്തൃസംഗമവും കുറ്റിച്ചിറ ഗാന്ധി സ്ക്വയറിൽ നടന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് സുനന്ദ നാരായണൻ, സെക്രട്ടറി വി.എച്ച്. ഹബീബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിജോ ജോൺ, എം.ബി. ബാഹുലേയൻ, ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷ കെ.കെ. സരസ്വതി, മെമ്പർമാരായ എം.എൽ. ഷാജു, ഡെന്നി വർഗീസ്, എം.ജെ.റിജു, ഷീമ ബെന്നി, ജിനി ബെന്നി, ശകുന്തള വത്സൻ എന്നിവർ പ്രസംഗിച്ചു. വിഇഒമാരായ ടി.എച്ച്. സൂനജ്കുമാർ, എച്ച്. രഹന എന്നിവർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.