ഓട്ടോമറിഞ്ഞ് ഒരാൾ മരിച്ചു
1536427
Tuesday, March 25, 2025 11:03 PM IST
പട്ടിക്കാട്: മലയോര ഹൈവേയിൽ പള്ളിക്കണ്ടം ജംഗ്ഷനിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണാറ ഒരപ്പൻകെട്ട് സ്വദേശി ചേനങ്ങത്ത് ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.45നാണ് അപകടം.
പട്ടിക്കാട് നിന്ന് കണ്ണാറ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ പള്ളിക്കണ്ടം ജംഗ്ഷനിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡിന്റെ എതിർഭാഗത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.