പുത്തൻപാന മത്സരത്തിൽ കൊട്ടേക്കാടിന് ഒന്നാംസ്ഥാനം
1537000
Thursday, March 27, 2025 6:52 AM IST
തൃശൂർ: അർണോസ് പാതിരി ചരമവാർഷികത്തോടനുന്ധിച്ച് അർണോസ് ഫോറം അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ പുത്തൻപാന ഗ്രൂപ്പ് ഗാനാലാപനമത്സരത്തിൽ കൊട്ടേക്കാട് പള്ളി ടീം ഒന്നാം സ്ഥാനം നേടി.
പുതുക്കാട് പള്ളി, ചേരുംകുഴി എഫാത്ത ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജേതാക്കൾക്ക് മന്ത്രി കെ. രാജൻ കാഷ് പ്രൈസ് സമ്മാനിച്ചു. യഥാക്രമം 10,000, 7000, 5000 രൂപയാണ് കാഷ് പ്രൈസ്. ഒളരിക്കര നവജ്യോതി, വേലൂർ പള്ളി ടീമുകൾ പ്രോത്സാഹനസമ്മാനത്തിനും അർഹരായി.