മാലിന്യമുക്ത കൊരട്ടിക്കായി മെഗാ ശുചീകരണയജ്ഞം
1536246
Tuesday, March 25, 2025 6:36 AM IST
കൊരട്ടി: കൊരട്ടിയെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് അതിർത്തിയായ ദേശീയപാത മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള പാതയോരങ്ങളിൽ മെഗാ ശുചികരണ യജ്ഞം സംഘടിപ്പിച്ചു.
ജനപ്രതിനിധികൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ അണിനിരന്ന മെഗാ ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജി. സത്യപാലൻ, ലിജോ ജോസ്, പി.എസ്. സുമേഷ്, മർച്ചന്റ്സ് അസോസിയേഷൻ കൊരട്ടി യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ്് സെക്രട്ടറി എം.ജെ. ഫ്രാൻസീസ്, ഹരിത കർമസേന കോർഡിനേറ്റർ എം.ആർ. രമ്യ, സ്മിത രാജേഷ് എന്നിവർ പ്രസംഗിച്ചു.
ശുചികരണ യജ്ഞത്തിൽ ദേശീയ പാതയോരങ്ങളിൽ നിന്ന് 25 ചാക്ക് പ്ലാസ്റ്റിക്, ചില്ല് കുപ്പികൾ ആണ് ശേഖരിച്ചത്.