കാ​ഞ്ഞാ​ണി: റോ​ഡ​പ​ക​ട​ങ്ങ​ളി​ലും അ​ത്യാ​ഹി​ത​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ ആ​ക്ട്സി​ന്‍റെ ജി​ല്ല​യി​ലെ 18-ാം ബ്രാ​ഞ്ച് കാ​ഞ്ഞാ​ണി​യി​ൽ ആ​രം​ഭി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 13 ല​ക്ഷം രൂ​പ ചെല​വി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ പു​തി​യ ആം​ബു​ല​ൻ​സും നി​ര​ത്തി​ലി​റ​ങ്ങി. നാ​ലു ഗ്രൂ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പു​തി​യ ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്.

കാ​ഞ്ഞാ​ണി സിം​ല​മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ട്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ർ കോ​ർ​പറേ​ഷ​ൻ മേ​യ​റു​മാ​യ എം.​കെ. വ​ർ​ഗീ​സ് ഞ്ച്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ളക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രി​ന്നു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ്് ബി.​ആ​ർ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ട്സ് ചാ​രി​റ്റി ബോ​ക്സ് വി​ത​ര​ണോദ്ഘാ​ട​നം മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സൈ​മ​ൺ തെ​ക്ക​ത്ത് നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യത്തം​ഗം വി.​എ​ൻ. സു​ർ​ജി​ത്ത്, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു​ ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ഗേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ, കൃ​ഷ്ണേ​ന്ദു, ആ​ക്ട്സ് ജി​ല്ല വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് ടി.​എ. അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഡോ. സ​ജീ​വ്, സെ​ക്ര​ട്ട​റി ഡോ. ആ​ന്‍റ​ണി വ​ർ​ക്കി തോ​പ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പീ​താം​ബ​ര​ൻ രാ​ര​മ്പ​ത്ത്, സി​ജോ കു​ണ്ടു​കു​ളം, ഇ​സാ​ക്ക് പ​ള്ളി​ക്കു​ന്ന​ത്ത് എ​ന്നി​വ​ർ പ്രസം​ഗിച്ചു. സം​ഗീ​ത നി​ശ​യും ഉ​ണ്ടാ​യി​രു​ന്നു.