സ്കൂൾ ബസ് അപകടം: ഡ്രൈവർ അറസ്റ്റിൽ
1536997
Thursday, March 27, 2025 6:52 AM IST
ചാവക്കാട്: മണത്തല പളളിക്ക് സമീപം സ്കൂൾ ബസ് ടോറസ് ലോറിയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർ പിടിയിൽ.
തിരുവത്ര ആലുങ്ങൽ അലി കൂരാട്ടിലി( 46) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. വി. വിമൽ അറസ്റ്റ് ചെയ്തു. ഒരുമനയൂർ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് ചൊവ്വാഴ്ച ഉച്ചയ്ക്ക് കുട്ടികളുമായി പോയിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങൾ തമ്മിലുളള സുരക്ഷിതമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണം.