വീണ്ടും കൃഷി നശിപ്പിച്ച് ഏഴാറ്റുമുഖം ഗണപതി; നാടുകടത്തണമെന്നു ജനം
1536520
Wednesday, March 26, 2025 1:56 AM IST
അതിരപ്പിള്ളി: കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ച് ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന. അതിരപ്പിള്ളി, വെറ്റിലപ്പാറ എന്നിവിടങ്ങളിലാണ് ആന കൃഷി നശിപ്പിച്ചത്. കോടശേരി, അതിരപ്പിള്ളി പഞ്ചായത്തിലുൾപ്പെട്ട വെട്ടിക്കുഴി, ചൂളക്കടവ്, വീരൻചിറ, രണ്ടുകൈ, പണ്ടാരൻപ്പാറ, കോട്ടാമല, പച്ചക്കാട്, വെറ്റിലപ്പാറ ഭാഗങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഏഴാറ്റുമുഖം ഗണപതി ഭീഷണിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പകൽസമയത്തും ആന റോഡിലൂടെയും കൃഷിയിടത്തിലൂടെയും സഞ്ചരിച്ച് ഭീതി പരത്തുന്നതായി നാട്ടുകാർ പറഞ്ഞു.
ശല്യക്കാരനായ ആനയെ പിടികൂടി നാടുകടത്തി കർഷകരെ സഹായിക്കണമെന്നാവശ്യപ്പെട്ട് പരിയാരം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം.ടി. ഡേവിസ്, സെക്രട്ടറി കെ.എം. ജോസ് എന്നിവരുടെ നേതൃത്വത്തിൽ കർഷകർ ഡിഎഫ്ഒയ്ക്കു നിവേദനം നൽകി.