മാർ ജോർജ് പുന്നക്കോട്ടിലിനെതിരായ കേസ് പിൻവലിക്കണം: കത്തോലിക്ക കോണ്ഗ്രസ്
1536514
Wednesday, March 26, 2025 1:56 AM IST
തൃശൂർ: ആലുവ - മൂന്നാർ രാജപാതയിലൂടെയുള്ള സഞ്ചാരസ്വതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന മുന്നേറ്റയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ പേരിൽ വനംവകുപ്പ് കേസെടുത്ത നടപടി പിൻവലിക്കണമെന്നു അതിരൂപത കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
യോഗം ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനു ചാലിൽ, ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റിൻ, അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ്, ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.