ഡോ. ടെസി തോമസിനെ ആദരിച്ചു
1536517
Wednesday, March 26, 2025 1:56 AM IST
തൃശൂർ: സെന്റ് മേരീസ് കോളജ് ഇന്ത്യയുടെ മിസൈൽ വുമണ്‍ ഡോ. ടെസി തോമസിനെ ആദരിച്ചു. തൃശൂർ റോട്ടറി ക്ലബ്ബിന്റെ യുവജനവിഭാഗമായ റോട്ടറാക്ടിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിതയെ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എം.പി. രാജൻ പുരസ്കാരം നൽകി ആദരിച്ചു. ജൂബിലി ഹാളിൽനടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഡാലി ഡൊമിനിക്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഗവർണർമാരായ പോളി ജോണ്‍, ഡോ. ഡേവിഡ് സാജ്, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. കെ.പി. മാണി തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്റർസോണ്‍ കലോത്സവത്തിൽ സമ്മാനാർഹരായ വിദ്യാർഥികളെ അനുമോദിച്ചു.