കൊലപാതകശ്രമം: പ്രതി റിമാൻഡിൽ
1537022
Thursday, March 27, 2025 7:03 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ആൾരൂപക്കച്ചവടം നടത്തുന്നതിനായി വന്നയാളെ മുളവടികൊണ്ട് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചയാളെ റിമാൻഡ് ചെയ്തു. ഇടുക്കി വട്ടോളി വീട്ടിൽ സഞ്ജു (34)വിനെ മർദിച്ച എടവിലങ്ങ് കുഞ്ഞയിനി സ്വദേശി ഒസാലു വീട്ടിൽ അഷറഫ് (53) ആണ് റിമാൻഡിലായത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.അരുണ, സബ് ഇൻസ്പെക്ടർ കെ.സാലിം, അസി. സബ് ഇൻസ്പെക്ടർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.