മെറീന പോളിനു മഹിത അവാർഡ് സമ്മാനിച്ചു
1536529
Wednesday, March 26, 2025 1:56 AM IST
തൃശൂർ: സെന്റ് മേരീസ് ഓട്ടോണമസ് കോളജ് പിടിഎ, അലുംനി അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് ഏർപ്പെടുത്തിയ മഹിത അവാർഡ് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസിന്റെ സഹസ്ഥാപകയും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മെറീന പോളിനു കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത സമ്മാനിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പലും ഐക്യുഎസി കോഓർഡിനേറ്ററുമായ ഡോ. എ. ഡാലി ഡൊമിനിക്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ, അക്കാദമിക് ഡീനും സാന്പത്തികശാസ്ത്രവിഭാഗം മേധാവിയുമായ ഡോ. ജൂലി പി. ലാസർ, ചെയർപേഴ്സണ് വി.ജി. ഗോപിക, ഐക്യുഎസി ജോയിന്റ് കോഓർഡിനേറ്റർ ഡോ. ലിറ്റി മാത്യു ഇരിന്പൻ എന്നിവർ പ്രസംഗിച്ചു.മെറീന പോൾ തന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും സാമൂഹിക പ്രവർത്തനമേഖലകളിലേക്കു സ്വയം മുന്നോട്ടുവരണമെന്നും സാമൂഹികപ്രതിബദ്ധത ഒരു ചലഞ്ചായി ഏറ്റെടുക്കണമെന്നും വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.