വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1536428
Tuesday, March 25, 2025 11:03 PM IST
എരുമപ്പെട്ടി: കുണ്ടന്നൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരക്കോട് സ്വദേശി നിഷാദ്(40) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ഓടെ മാവിൻചുവട് ബസ് സ്റ്റോപ്പിനു സമീപം പെട്ടി ഓട്ടോയുടെ പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ നിഷാദ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. ഭാര്യ: സുൽഫത്ത്. മക്കൾ: നിഹാന ഷെറിൻ, മുഹമ്മദ് ഇഷാൻ, നിൽഹ ഫാത്തിമ.