മരത്തിൽനിന്നു വീണ് മരിച്ചു
1536753
Wednesday, March 26, 2025 10:55 PM IST
പഴയന്നൂർ: ശിഖരം വെട്ടുന്നതിനിടയിൽ മരത്തിൽനിന്നു വീണ് മരിച്ചു. പരുത്തിപ്ര വടക്കേകുളമ്പ് യൂസഫ് മകൻ കബീർ(45) ആണ് മരിച്ചത്.
ശിഖരം വെട്ടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ കബീറിനെ നാട്ടുകാരും മറ്റും ചേർന്ന് എളനാട് പ്രാഥമികാരോഗ്യകേന്ദത്തിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കബറടക്കം ഇന്ന് പരുത്തിപ്ര ജമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ശിഫാൻ, ഷിനാസ്.