വിമല കോളജ് ജേതാക്കൾ
1536528
Wednesday, March 26, 2025 1:56 AM IST
തൃശൂർ: എൻജിനീയറിംഗ് കോളജിൽ നടന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റർകൊളീജിയറ്റ് സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കോഴിക്കോട് ഫറൂഖ് കോളജിനെ പരാജയപ്പെടുത്തി തൃശൂർ വിമല കോളജ് ജേതാക്കൾ. കോഴിക്കോട് സിപിഇ കോളജിനെ തോല്പിച്ച് സെന്റ് മേരീസ് കോളജ് മൂന്നാംസ്ഥാനം നേടി.
വിജയികൾക്കു വിമല കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ് സമ്മാനദാനം നിർവഹിച്ചു. സിസ്റ്റർ അൻവിയ, ജില്ലാ ഒളിന്പിക്സ് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിരുദ്ധൻ, വിമല കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി അഗിബെറ്റ് മാത്യു, അസിസ്റ്റന്റ് പ്രഫസർ വി. ഹേമലത, സെന്റ് മേരീസ് കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പിലെ അനു ഡി. ആലപ്പാട്, ഫാറൂഖ് കോളജ് കായികാധ്യാപകൻ ഡോ. എൻ.വി. ഫാസിൽ അഷർ, തൃശൂർ ജില്ലാ സ്പോർട്സ് കൗണ്‍സിൽ അംഗം അഡ്വ. കെ.ആർ. അജിത് ബാബു, സോഫ്റ്റ്ബോൾ കോച്ച് സി. അരുണ്‍, എസ്. ശ്രീലക്ഷ്മി, കെ. സായന എന്നിവർ പ്രസംഗിച്ചു.
ചാന്പ്യൻഷിപ്പിലെ മികച്ച കളിക്കാരിയായി സാന്ദ്രയെ തെരഞ്ഞെടുത്തു.