അർണോസ് പാതിരിദിനം ആചരിക്കണം
1536515
Wednesday, March 26, 2025 1:56 AM IST
തൃശൂർ: അർണോസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അർണോസ് പാതിരി ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അഖിലകേരള പുത്തൻപാന ഗ്രൂപ്പ് ആലാപനമത്സരം അതിരൂപത ചാൻസലർ റവ. ഡോ. ഡൊമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോർജ് തേനാടിക്കുളം അധ്യക്ഷത വഹിച്ചു. അർണോസ് പാതിരിദിനം ആചരിക്കാൻ സർക്കാരും ക്രൈസ്തവസമുദായവും മുൻകൈയെടുക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
ബേബി മൂക്കൻ, ഡേവിസ് കണ്ണനായ്ക്കൽ, ജോസഫ് ചെറിയാൻ, ജോസ് കുണ്ടുകുളം, ലൂവീ ജോസ്, ഒ.ഡി. വർക്കി എന്നിവർ പ്രസംഗിച്ചു. പ്രഫ. എം.ഡി. റാഫി, ആന്റോ പട്ട്യേക്കാരൻ, അഡ്വ. ജേക്കബ് പുതുശേരി, പി.എൽ. ജോസ്, ജോണ്സൻ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.